40 ലിറ്റർചാരായവും 80 ലിറ്റർ വാഷുമായി ചാരായമൊത്ത വിതരണക്കാരൻ അറസ്റ്റിൽ.

Kannadiparamba online news
Screenshot

പയ്യന്നൂർ :40 ലിറ്റർചാരായവും 80 ലിറ്റർ വാഷുമായി ചാരായ
മൊത്ത വിതരണക്കാരൻ അറസ്റ്റിൽ.
രാമന്തളി കുരിശുമുക്കിലെ കാഞ്ഞിരം വിള പുത്തൻവീട്ടിൽ സജീവിനെ (48) യാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. രാമന്തളി
പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ചാരായം മൊത്ത വിതരണം നടത്തുന്നയാളാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു സജീവ്. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ വീടിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിൽ ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 80 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി കസ്റ്റഡിയിലെടുത്തു. കുപ്പികളിലായും മൊത്ത വിതരണവുമായാണ് വില്പന . രണ്ട് അബ് ക്കാരി കേസുകളിലെ പ്രതിയാണ്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അസീസ് എ, ജനാർദ്ദനൻ എം കെ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ പി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജസ്ന പി ക്‌ളമന്റ്, ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു അറസ്റ്റിലായ പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!