കോഴിക്കോട് വച്ച് നടന്ന വാഹന അപകടത്തിൽ സ്വന്തം ജീവൻ നോക്കാതെ 13 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച രാഹുലൻ മാണിക്കോത്തിനെ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ പി സി സി മെമ്പർ രാജീവൻ എളയാവൂർ മൊമെന്റോ നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്,ജില്ലാ സെക്രട്ടറി നിധീഷ് ചാലാട് എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറിമാരായ നൗഫൽ നാറാത്ത്, മഹറൂഫ് നാറാത്ത്,ആഷിത് അശോകൻ,ഷിബിൻ ഷിബു, രാഹുൽ എ,ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

