മൂന്നാം ക്ലാസുകാരൻ അഹാൻ കേരള നിയമസഭയുടെ അതിഥി

Kannadiparamba online news
Screenshot

‘സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ ഇന്ന് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി.

മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്ന കൊച്ച് അഹാൻ തൻ്റെ വലിയ നിയമം എഴുതിച്ചേർത്തത്.

ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്കരിക്കാൻ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിൻ്റെ വേദിയായ നിയമസഭയിലേക്ക് ബഹു. കേരള നിയമസഭാ സ്പീക്കർ എൻ . എൻ. ഷംസീർ ക്ഷണിക്കുകയുണ്ടായി.

രാവിലെ സ്പീക്കറുടെ വസതിയിയായ നീതിയിലെത്തിയ അഹാൻ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് നിയമസ്സഭയിലെത്തി സഭാ നടപടികൾ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു.

സ്നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.

അഹാനും സ്പീക്കറുമായുള്ള ഈ കൂടിക്കാഴ്ച, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉയർന്നു ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള പ്രചോദനമായിരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!