കണ്ണാടിപ്പറമ്പ് : കുട്ടികളിലെ സർഗവാസന ലക്ഷ്യമിട്ട് നടത്തുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ല സർഗോത്സവത്തിൻ്റെ മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണം ദേശസേവ യു.പി സ്കൂളിൽ നടന്നു. പി.ടി.എ പ്രസിഡണ്ട് എ. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്യാമള ഉദ്ഘാടനം നിർവഹിച്ചു. വിദ്യാരംഗം ജില്ലാ പ്രതിനിധി ഇ.പി വിനോദ് കുമാർ, ഉപജില്ല സെക്രട്ടറി എം.ടി ഷൈജിത്ത് എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഭാരവാഹികളായി കെ. ബൈജു (ചെയർമാൻ), ഇ.ജെ. സുനിത (ജനറൽ കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു. ഇവ കൂടാതെ വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.ജെ സുനിത സ്വാഗതഭാഷണവും വിദ്യാരാഗം സ്കൂൾ കോർഡിനേറ്റർ എം. രജനി നന്ദിയും രേഖപ്പെടുത്തി. സർഗോത്സവം ഒക്ടോബർ 10 ന് ദേശസേവ സ്കൂളിൽ നടക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

