തളിപ്പറമ്പ് : നഗരസഭയിലെ അതിദരിദ്രരായ ഏഴ് കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമിയും വീടും നൽകുന്നു. നഗരസഭ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അതിദരിദ്രരായ വീടില്ലാത്ത കുടുംബങ്ങളെ തിരഞ്ഞെടുത്ത് വീട് നിർമിച്ചുനൽകുന്നത്. സ്ഥലമില്ലാത്തവർക്ക് സ്ഥലവും വീടും ഉൾപ്പെടുന്ന പദ്ധതിയാണിത്.
സ്ഥലമില്ലാത്ത ആറുപേർക്ക് സ്ഥലവും വീടും സ്ഥലമുള്ള ഒരാൾക്ക് വീടുമാണ് നിർമിച്ചുനൽകുന്നത്. കുറുമാത്തൂർ പൊക്കുണ്ട്-കൂനം ഭാഗത്താണ് ഇതിനായി ഒരാൾക്ക് നാല് സെന്റ് വീതം സ്ഥലം കണ്ടെത്തിയത്. 550 ചതുരശ്രയടിയുള്ള ഏഴ് വീടുകളാണ് നിർമിക്കുന്നത്. നിലവിൽ വീടുകളുടെ തറയുടെ പണി പൂർത്തിയാക്കി കട്ടിലവെക്കാനുള്ള ഒരുക്കത്തിലാണ്.
ഈ വർഷംതന്നെ മുഴുവൻ പണി പൂർത്തീകരിച്ച് വീട് കൈമാറാനാകുമെന്നാണ് കരുതുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

