ബോർഡിൽ നിന്നുകൊണ്ടു പട്ടം നിയന്ത്രിച്ചു കടലിലൂടെ യാത്ര; കണ്ണിനിമ്പമായി കൈറ്റ് സർഫിങ്

Kannadiparamba online news

കണ്ണൂർ: ബോർഡിൽ നിന്നുകൊണ്ടു പട്ടം നിയന്ത്രിച്ചു കടലിലൂടെ യാത്ര ചെയ്യുന്ന കൈറ്റ് സർഫിങ് ആകർഷകമായി. ചാൽ ബീച്ചിൽ നിന്നു പയ്യാമ്പലം ബീച്ചിലേക്കായിരുന്നു യാത്ര. തൂത്തുക്കുടി സ്വദേശി ജ്യോതി ബസുവായിരുന്നു യാത്രികൻ.

ഇദ്ദേഹത്തിനൊപ്പം ലണ്ടൻ സ്വദേശി ബെൻ റിച്ചഡ്, സി.എച്ച്.രാജേഷ് എന്നിവരുമുണ്ടായിരുന്നു. കൈറ്റ് സർഫ് ഇന്ത്യ സ്‌കൂളിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഇവിടെ നിന്നു കഴിഞ്ഞദിവസം കോഴ്സ് പൂർത്തിയാക്കിയ ആളാണ് ബെൻ റിച്ചഡ്. 40 മീറ്റർ വീതിയുള്ള പട്ടമാണു യാത്രയ്ക്കായി ഉപയോഗിച്ചത്.

അടുത്ത മാസം 24നു കാസർകോട് നിന്നു പയ്യാമ്പലത്തേക്കു യാത്ര നടത്താൻ സംഘം തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!