കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്തംബർ 22 മുതൽ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ വിശേഷാൽ പൂജകളും വിവിധ ചടങ്ങുകളും ഉൾക്കൊണ്ടു സമുചിതമായി നടത്തുമെന്ന് എക്സിക്യൂട്ടീവ് ഓഫീസറും ട്രസ്റ്റി ബോർഡും അറിയിച്ചു.

ആഘോഷകാലയളവിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. ക്ഷേത്ര ചിട്ടകൾക്കനുസരിച്ച് പരിപാടികൾ സമർപ്പണമായി നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും കലാസാംസ്കാരിക സംഘടനകളും സെപ്തംബർ 16-നകം പേരും വിലാസവും പരിപാടിയുടെ വിശദാംശങ്ങളും രേഖാമൂലം ക്ഷേത്ര ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ചടങ്ങുകളിലും പരിപാടികളിലും ഭക്തജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി അറിയിപ്പിൽ വ്യക്തമാക്കി.

എക്സിക്യൂട്ടീവ് ഓഫീസർ / ട്രസ്റ്റി ബോർഡ്,
കണ്ണാടിപ്പറമ്പ് ദേവസ്വം
📞 9446097060, 9745337302

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!