പാപ്പിനിശ്ശേരി :വളപട്ടണം പുഴയിലേക്ക് ചാടാൻ ശ്രമിച്ച വയോധികനെ വളപട്ടണം എ എസ് ഐ സുജിത്ത്, സി പി ഒ മിഥുൻ എന്നിവരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കുവാൻ സാധിച്ചു.
പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി പോകുന്ന വഴി ബനിയനും ഷർട്ടും അഴിച്ചു വെച്ച് വളപട്ടണം പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ശ്രമിക്കുന്ന വയോധികനെ എ.എസ്.ഐ സുജിത്തിന്റെയും സിപിഒ മിഥുനിന്റെയും ശ്രദ്ധയിൽ പെടുകയും ഉടൻ വണ്ടി നിർത്തി അടുത്ത് ചെന്ന് പിടിച്ചു മാറ്റുകയായിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമല്ലാത്തതും അവ്യക്തവുമായ മറുപടി ലഭിച്ചതിനെ തുടർന്ന് സ്റ്റേഷനിലേക്ക് എത്തിച്ചു. അന്വേഷണത്തിലൂടെ ഇയാളെ ബന്ധുക്കളെ ഏൽപ്പിക്കുവാൻ സാധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

