കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ വയോധികയുടെ ഒറ്റയാൾ സമരം

Kannadiparamba online news

കണ്ണൂർ: വീട്ടിലേക്കുള്ള വഴി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം അയൽവാസികൾ തന്നെ ചതിച്ചുവെന്നാരോപിച്ച് വിധവയായ വയോധിക കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ഒറ്റയാൾ സമരം നടത്തി.

പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈലിൽ താമസിക്കുന്ന അച്ചാമ്മ ആന്റണിയാണ് ഇന്ന് രാവിലെ മുതൽ കലക്ട്രേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തിയത്.

👉 “വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ പ്രയാസപ്പെടുകയാണ്. മൂന്ന് സെന്റ് സ്ഥലത്ത് ചെറിയ വീട്ടിലാണ് താമസം. വീട്ടിലേക്കുള്ള ഏക വഴിയാണുള്ളത്. അത് ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അയൽവാസികൾ പണം വാങ്ങി. എന്നാൽ അവരുടെ സൗകര്യത്തിന് വേണ്ടി എന്റെ വഴിയടച്ച് കോൺക്രീറ്റ് ചെയ്തു,” – അച്ചാമ്മ ആരോപിച്ചു.

💧 കുടിവെള്ളം വാങ്ങാൻ പോലും ഇപ്പോൾ അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിയിൽ ഗോവണി വെച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് അവർ.

📌 പായം പഞ്ചായത്ത് പ്രസിഡന്റിനും കണ്ണൂർ കലക്ടർക്കും പല തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അവർ പറഞ്ഞു. അതിനാലാണ് കലക്ട്രേറ്റിന് മുന്നിൽ ഒറ്റയാൾ സമരത്തിലിറങ്ങേണ്ടി വന്നതെന്നും വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!