പലസ്‌തീൻ അനുകൂല പ്രതിഷേധം: കേസെടുത്ത പൊലീസിനെതിരെ കെ.കെ.രാഗേഷ്, ‘എഫ്ഐആർ റജിസ്‌റ്റർ ചെയ്‌തത്‌ തലയ്ക്ക് വെളിവില്ലാത്തവർ

Kannadiparamba online news

കണ്ണൂർ മാടായിപ്പാറയിൽ ജിഐഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) നടത്തിയ പലസ്‌തീൻ അനുകൂല പ്രതിഷേധത്തിനെതിരെ കേസെടുത്ത പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തലയ്ക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആർ റജിസ്‌റ്റർ ചെയ്തെന്ന് രാഗേഷ് പറഞ്ഞു. പഴയങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിലായിരുന്നു പരാമർശം.

‘പലസ്തീനെതിരായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിച്ച പാർട്ടിയാണ് സിപിഎം. ജമാഅത്തെ ഇസ്‌ലാമിയുടെ മതേതര സർട്ടിഫിക്കറ്റ് സിപിഎമ്മിന് വേണ്ട, മാടായിപ്പാറ ദേവസ്വം ഭൂമിയിൽ ജിഐഒ പ്രവർത്തകർ പ്രതിഷേധം നടത്തിയത് ആർഎസ്എസിന് അവസരം നൽകാനാണ്. ജമാഅത്തെ ഇസ്‌ലാമി അമീർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ഡിൽ ഉണ്ടാക്കി. ആ ഡീലിന്റെ ഭാഗമാണ് മാടായിപ്പാറയിലെ പ്രതിഷേധം: ആർഎസ്എസിൻ്റെ മറുവാക്കാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും രാഗേഷ് ആരോപിച്ചു.

അതേ സമയം, കണ്ണൂർ ജില്ലയിൽ മതതീവ്രവാദം ശക്തിപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമി പരിശ്രമിക്കുന്നുവെന്നതിൻ്റെ ഒടുവിലത്തെ തെളിവാണ് തിരുവോണദിവസം മാടായിപ്പാറയിൽ കണ്ടതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ്‌കുമാർ ആരോപിച്ചു. ജാതിമത ഭേദമന്യേ എല്ലാവരും ആരാധിക്കുന്ന സ്‌ഥലമാണ് മാടായിപ്പാറ. ആ മാടായിപ്പാറയെ തകർക്കാൻ ജിഹാദികൾ നടത്തുന്ന ശ്രമമായാണ് ഇതിനെ കാണേണ്ടത്. അവർ ഉയർത്തിയ ബാനർ ജിഹാദ് എന്ന് പറഞ്ഞ് കൊണ്ടുതന്നെയായിരുന്നുവെന്നും വിനോദ്‌കുമാർ ആരോപിച്ചു.

മാടായിപ്പാറയിൽ തിരുവോണ ദിവസം ജിഐഒ, പലസ്തീൻ അനുകൂല പ്രകടനം നടത്തിയതിനെതിരെ കേസെടുത്തിരുന്നു. ജിഐഒ മത സ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നടത്തിയ പ്രകടനത്തിനെതിരെയും പഴയങ്ങാടി പൊലീസ് കേസ് റജിസ്‌റ്റർ ചെയ്തിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!