പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Kannadiparamba online news

കണ്ണൂർ:

പോലീസ് കസ്റ്റഡിയിൽ നടക്കുന്ന മർദ്ദനങ്ങളെതിരെ കോൺഗ്രസ് പാർട്ടി ജില്ലാതലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ മുന്നിൽ നടന്ന പ്രതിഷേധം ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

“പോലീസ് ഇന്ന് സംസ്ഥാനത്തിന് ശാപമായി മാറിയിരിക്കുകയാണ്. പോലീസ് അസോസിയേഷനെ രാഷ്ട്രീയവൽക്കരിച്ച്, എന്തും ചെയ്യാൻ സർക്കാർ ലൈസൻസ് നൽകി,” എന്നും മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച കേസിലെ പ്രതിയായ അമൽ ബാബുവിനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയിരിക്കുന്നത് സി.പി.എം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!