ചടയൻ ഗോവിന്ദന് ജന്മനാടിൻറെ സ്മരണാഞ്ജലി

Kannadiparamba online news

കമ്പിൽ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമാനതകളില്ലാത്ത നേതാവും സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയൻ ഗോവിന്ദന് ജന്മനാടിന്റെ സ്മരണാഞ്ജലി. സാധാരണക്കാരനായി ജനിച്ച് ലളിതജീവിതം നയിച്ച അദ്ദേഹം, കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയായിരിക്കണം എന്നതിന് മാതൃകയായിരുന്നുവെന്ന് അനുസ്മരണസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.

കമ്പിൽ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ എൻ. അശോകൻ അധ്യക്ഷത വഹിച്ചു.

സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി. ഹരികൃഷ്ണൻ, എൻ. അനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘാടക സമിതി ചെയർമാൻ പി. പവിത്രൻ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!