കണ്ണൂര്‍ പാമ്പന്‍ മാധവന് റോഡിലെ തളാപ്പ് എന്‍കെബിടി പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനെത്തിയ ബെന്‍സ് കാര്‍ നിയന്ത്രണംതെറ്റി സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു.
പള്ളിക്കുന്ന് സ്വദേശിനി റെജിന (31) യെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്. കാലിന് സാരമായി പരിക്കേറ്റ റെജിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഇന്ധനം നിറക്കുന്ന മെഷീനിൽ ഇടിക്കാതിരുന്നതിനാല്‍ വൻ ദുരന്തം വഴിമാറി.
വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണന് ഓടിച്ച കാറിന്റെ നിയന്ത്രണംതെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് മൈതാനം ഭാഗത്തുനിന്നുവന്ന കാര്‍ വേഗത കുറച്ച് പന്പിലേക്ക് പ്രവേശിച്ചശേഷം വേഗത പെട്ടെന്ന് കൂടുകയായിരുന്നു. ശാന്തിയെ ഇടിച്ചുതെറിപ്പിച്ചശേഷം എതിർവശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് കാർ നിന്നത്.
പെട്രോള്‍ പന്പിലെ ഇന്ധനം നിറക്കുന്ന നോസില്‍ കാർ തട്ടി ഇളകിവീണു. കാറിടിച്ച് ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗണേശന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ശാന്തിയുടെ സ്കൂട്ടറിനും മറ്റൊരു കാറിനും ഇടിയുടെ ആഘാതത്തില്‍ കേടുപാടുകളുണ്ട്. അപകടംകണ്ട് പേടിച്ച് മാറിയ പ്രെട്രോള്‍ പന്പിലെ ജീവനക്കാരന് അഞ്ചാംപീടികയിലെ കെ അശോകന് കൈയ്യിലും പരിക്കേറ്റു.
കണ്ണൂര്‍ ടൗണ്‍ പൊലീസും ട്രാഫിക്ക് പൊലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ അപകടസ്ഥലത്തുനിന്ന് നീക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

