നാറാത്ത്: ‘വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ പറമ്പിൽ നയിക്കുന്ന പഞ്ചായത്ത് പദയാത്ര സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പിൽ ആരംഭിക്കും. യാത്രയുടെ വാഹന പ്രചാരണം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 9 കേന്ദ്രങ്ങളിൽ നടക്കും. വൈകുന്നേരം നാറാത്ത് ടൗണിൽ നിന്നും ആരംഭിക്കുന്ന പദയാത്ര മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്. ഫ്ലാഗ് ഓഫ് ചെയ്യൂം കമ്പിൽ ടൗണിൽ സമാപിക്കും. സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം സുനീർ പെയിത്തുംകടവ്, പഞ്ചായത്ത് സെക്രട്ടറി ഷമീർ നാറാത്ത് സംസാരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

