എസ്ഡിപിഐ നേതാവിന്റെ ചരമദിനം കേക്ക് മുറിച്ച് റീൽസ്.. പോസ്റ്റ് ചെയ്ത സംഘപരിവാർ പ്രൊഫൈലിന് എതിരെ കേസ് എടുത്ത് പോലീസ്.

Kannadiparamba online news

എസ്.ഡി.പി.ഐ. നേതാവ് സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച് പോസ്റ്റ് ചെയ്ത സംഘപരിവാർ പ്രൊഫൈലിന് എതിരെ കേസ് എടുത്ത് പോലീസ്. കണ്ണൂർ കണ്ണവത്താണ് സംഭവം. ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് പൊലീസ് നടപടി.

2020-ൽ കൊല്ലപ്പെട്ട സലാഹുദ്ദീന്റെ ചരമദിനത്തിൽ, ആർ.എസ്.എസ്. പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുകയും അതിന്റെ വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. ഈ വിഡിയോയിൽ ആർ.എസ്.എസ്. അനുകൂല മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചാത്തല സംഗീതവും ഉണ്ടായിരുന്നു.

ഇരുവിഭാഗങ്ങൾക്കിടയിലും സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയായി ഇതിനെ പൊലീസ് കാണുന്നു. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി കണ്ണവം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സലാഹുദ്ദീൻ കൊല്ലപ്പെട്ടത് ആർ.എസ്.എസ്. പ്രവർത്തകൻ ശ്യാംപ്രസാദിന്റെ കൊലപാതകത്തിൻ്റെ പ്രതികാരമായിട്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!