കണ്ണൂർ:
പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയെ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽവെച്ചു. ഈ നിയമപ്രകാരം പ്രതിയെ ആറുമാസം തടങ്കലിൽവെക്കാൻ സാധിക്കും.
കേരള പോലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും ബംഗളൂരു പോലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിന്റെ കടുത്ത നടപടി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഒരു വനിത ഈ നിയമപ്രകാരം കരുതൽ തടങ്കലിലാകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

