ലോറി സ്കൂട്ടിയിലിടിച്ച് ഹോട്ടൽ ഉടമ മരിച്ചു.

Kannadiparamba online news

പയ്യന്നൂർ : പള്ളിക്കര മേൽപ്പാലത്തിൽ ലോറി സ്കൂട്ടിയിലിടിച്ച് പയ്യന്നൂരിലെ ഹോട്ടൽ ഉടമ മരിച്ചു .പയ്യന്നൂർ കെ. എസ്. ആർ. ടി. സി. ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടൽ ഉടമയും
ബേക്കൽ പള്ളിക്കര ചിത്താരി കൊത്തിക്കാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ
കാഞ്ഞങ്ങാട് കൊട്ടരങ്ങാടിയിലെനസീമ മൻസിലിൽ ഹംസ (52) ആണ് മരിച്ചത്. ചെറുവത്തൂർ ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്തേക്ക് സ്കൂട്ടിയിൽ പോകവെ ലോറി ഇടിച്ചാണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെഹംസ മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!