കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ഓഫീസ് ഉദ്ഘാടനം

Kannadiparamba online news

കണ്ണൂർ:

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ, സംസ്ഥാന കമ്മിറ്റി ഓഫീസ് കണ്ണൂരിലെ പുതിയതെരു ഹൈവേ ജംഗ്ഷനിലെ പി.വി. കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു.

അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സജീവൻ ഇ സ്വാഗതം പറഞ്ഞ ചടങ്ങിൽ, യൂണിയൻ പ്രസിഡണ്ട് നസീർ കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് സലാം മഞ്ചേരി, ജനറൽ സെക്രട്ടറി ഹനീഫ കണ്ണൂർ, സംസ്ഥാന സെക്രട്ടറിമാരായ സജിവിളക്കോട്, മോഹനൻ കുണ്ടുംകുഴി, മുനീർ മങ്കട, ജില്ലാ ഭാരവാഹികളായ അശ്രഫ് വി.സി, ജമാലുദ്ധീൻ കുപ്പം, ശശികുമാർ വി.കെ, അൻസാർ പാനൂർ, എം.ടി. റഫീഖ്, സത്താർ, മിർഷാദ്, ലത്തീഫ് ചെങ്കളായി, ജനാർദ്ദനൻ വലമറ്റം, സലാം ഹാജി എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!