അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kannadiparamba online news

ഇരിക്കൂർ (കണ്ണൂർ): അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് (16) ആണ് മരിച്ചത്. അബ്ദുൽ ജലീൽ -നൂറ ദമ്പതികളുടെ മകനാണ്. ഖുർആൻ മുഴുവൻ മനപാഠമാക്കിയ അജ്നാസ് കൊയ്യം മർകസിൽ വിദ്യാർഥിയാണ്.

സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് അബ്ദുൽ ജലീൽ മകന് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിൽ വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് വിദേശത്തേക്ക് മടങ്ങിപ്പോയത്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, ഫർസാൻ, സയ്യാൻ. മയ്യിത്ത് ഇരിക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!