പുഴയിൽ കാണാതായ 18 കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തി.

Kannadiparamba online news

കണ്ണൂർ ∶ മട്ടന്നൂർ നഗരസഭയിലെ വെള്ളിയമ്പ്ര ഏലന്നൂരിൽ പഴശി പുഴയിൽ വീണൊഴുക്കിൽപ്പെട്ട 18 കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തി.

മരിച്ചത് കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന (18) ആണ്. വെള്ളിയാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ എത്തിയിരിക്കെയായിരുന്നു ദുരന്തം. അബദ്ധത്തിൽ പുഴയിൽ വീണതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല.

വിവരം ലഭിച്ചതോടെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ദിവസങ്ങളായ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!