kannadiparamba online ✍️
കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ കേരളോത്സവം 2025 വിവിധ കലാ-കായിക മത്സരങ്ങളോടെ സംഘടിപ്പിക്കുന്നു. പഞ്ചായത്തിലെ വിവിധ വേദികളിലാണ് പരിപാടികൾ നടക്കുക.
📌 കലാ-സാഹിത്യ മത്സരങ്ങൾ സെപ്റ്റംബർ 13-ന് പഞ്ചായത്ത് ഹാളിൽ രാവിലെ 10 മണി മുതൽ ആരംഭിക്കും.
📌 ക്രിക്കറ്റ് മത്സരം സെപ്റ്റംബർ 14-ന് കണ്ണാടിപ്പറമ്പ് അമ്പലം മൈതാനത്ത് രാവിലെ 9 മണിക്ക്.
📌 ചെസ്സ് സെപ്റ്റംബർ 15-ന് പഞ്ചായത്ത് ഹാളിൽ വൈകിട്ട് 5 മണി മുതൽ.
📌 ഷട്ടിൽ ബാഡ്മിന്റൺ സെപ്റ്റംബർ 16-ന് കാട്ടുവാടി യുവജന വായനശാല കോർട്ടിൽ വൈകിട്ട് 6 മണിക്ക്.
📌 വോളിബോൾ സെപ്റ്റംബർ 17-ന് ഓണപ്പറമ്പിൽ.
📌 ഫുട്ബോൾ സെപ്റ്റംബർ 21-ന് അമ്പലം മൈതാനത്ത് രാവിലെ 8 മണി മുതൽ.
📌 അത്ലറ്റിക്സ് സെപ്റ്റംബർ 28-ന് അമ്പലം മൈതാനത്ത് രാവിലെ 9 മണിക്ക്.
📌 കബഡി സെപ്റ്റംബർ 28-ന് അമ്പലം മൈതാനത്ത് വൈകിട്ട് 3 മണിക്ക്.
📌 വടംവലി സെപ്റ്റംബർ 28-ന് അമ്പലം മൈതാനത്ത് വൈകിട്ട് 4.30ന്.
📌 പഞ്ചഗുസ്തി സെപ്റ്റംബർ 13-ന് വൈകിട്ട് 6 മണിക്ക് കണ്ണാടിപ്പറമ്പ് സ്മാർട്ട് ഫിറ്റ്നസ് മൾട്ടി ജിംയിൽ.
📌 കലാ മത്സരങ്ങൾ ഒക്ടോബർ 1-ന് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ രാവിലെ 9 മണി മുതൽ.
വ്യത്യസ്ത മേഖലകളിൽ നടക്കുന്ന കലാ-കായിക മത്സരങ്ങളിലൂടെ നാട്ടുകാരെ ഒരുമിപ്പിക്കുന്ന വലിയ ആഘോഷമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

