മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമം; വധശ്രമത്തിന് പിതാവ് അറസ്റ്റിൽ

Kannadiparamba online news

പയ്യന്നൂർ. മാതാവിനെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ മകളെ വാളുകൊണ്ട് കഴുത്തിന് വെട്ടാൻ ശ്രമിച്ച പിതാവ് വധശ്രമ കേസിൽ അറസ്റ്റിൽ.
കരിവെള്ളൂർ പാലത്ത ര കിഴക്ക് സ്വദേശി
കെ.വി. ശശി (55) യെ പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തു.
ഈ മാസം ഒന്നാം തീയതി തിങ്കളാഴ്ച രാത്രി 8.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടിൽ വെച്ച് പ്രതി മാതാവിനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച 22 കാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി കയ്യിലുണ്ടായിരുന്ന വാളുകൊണ്ട് കഴുത്തിൽ വെട്ടാൻ ശ്രമിച്ചതിൽ പരാതിക്കാരി കൈകൊണ്ട് തടുത്തില്ലായിരുന്നുവെങ്കിൽ വെട്ട് കഴുത്തിൽ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നു. പ്രതി കാലുകൊണ്ട് ചവിട്ടിയും മുടിക്ക് കുത്തി പിടിച്ചും ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിലുമാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ പരാതിക്കാരി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിൽചികിത്സയിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!