യുവാവിനെതിരെ പോക്സോ കേസ്

Kannadiparamba online news

വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ ഇതര സംസ്ഥാനക്കാരനെതിരെ പോക്സോ കേസ്. ജാർഖണ്ഡ് സ്വദേശിയായ 31 കാരനെതിരെയാണ് വളപട്ടണം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വളപട്ടണം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബന്ധുക്കളെ കാണാനെത്തിയതായിരുന്നു പെൺകുട്ടിയും ഭർത്താവായ യുവാവും ഇതിനിടെ വയറുവേദനയെ തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ പ്രായത്തെ സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!