പഴയങ്ങാടി: മുസ്ലീം ലീഗ് നേതാവും സമസ്തയുടെ സജീവ പ്രവർത്തകനുമായ എം പി അബ്ദുൽ ജബ്ബാർ (70) അന്തരിച്ചു. മാടായി പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രസിഡണ്ട് , ജനറൽ സെക്രട്ടറി, ജില്ലാ – സ്റ്റേറ്റ് കൗൺസിലർ , കോഴി ബസാർ , മാടായിപ്പള്ളി മഹല്ല് സാരഥി തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിരുന്നു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആതുര – കാരുണ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ.കുഞ്ഞലിമ. മക്കൾ: ഫായിസ , ഖദീജ, ഫൈറൂസ, ഫവാസ് . മരുമക്കൾ: അബ്ദുൾറസാഖ്, യൂസഫ് , മുഹമ്മദ് റഫീഖ് , മഹ്ഫൂസ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ , അബ്ദുൽ കരീം, അക്ബർ, സെറീന, മർഹൂം ശരീഫ്. അബ്ദുൽ മജീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാടായിപ്പളളിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

