കണ്ണാടിപറമ്പ : ദാറുൽ ഹസനത്ത് ട്രെൻഡ് അൽബറാറ പ്രീ സ്കൂൾ മിലാദി ഫിയെസ്റ്റ’25 പരിപാടി സംഘടിപ്പിച്ചു.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹസനത്ത് സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. വിദ്യാർഥികൾ നബിചര്യ പിൻപറ്റി ജീവിത മൂല്യങ്ങൾ ഉയർത്തണമെന്നും ചെയർമാൻ അഭിപ്രായപെട്ടു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ, ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി, പി ടി എ പ്രസിഡണ്ട് അഷ്റഫ്, മാനേജർ മുഹമ്മദ് കുഞ്ഞി,ജൂസൈന ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കെ ജി കുട്ടികളുടെ നബിദിന പ്രോഗ്രാം അരങ്ങേറി. സലീന ടീച്ചർ ഖിറാഅത്ത് നടത്തി. ഹൈദർ ഹുദവികുമ്പിടിയുടെ നേതൃത്വത്തിൽ നടത്തിയ മൗലൂദ് സദസ്സ് ശ്രേദ്ധേയമായി. അൽബററാ ഹെഡ് രഹ്നാസ് ടീച്ചർ സ്വാഗതവും ഉനൈസ ഷിറാസ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് സമ്മാനദാനവും ഉണ്ടായി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

