മൂന്നാം നിലയിൽനിന്ന് വീണ കണ്ണൂർ സ്വദേശി വിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു

Kannadiparamba online news

ബെംഗളൂരുവില്‍ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നുവീണ മലയാളി വിദ്യാർഥിനി മരിച്ചു. കാൽവഴുതി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്. 

ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ നടക്കും. മാതാവ്: വിനി. സഹോദരൻ: അർജുൻ. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!