നാറാത്ത്: 2025-26 വർഷത്തെ ഓണ സമൃദ്ധി പദ്ധതിയുടെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ശ്യാമള അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. ഗിരിജ, കൃഷി അസിസ്റ്റൻ്റ് സതീഷ് എം.വി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻ്റ് സന്ധ്യ ജയറാം സ്വാഗതവും സുധീഷ് എം. നന്ദിയും അറിയിച്ചു.
ചന്തയിൽ നാടൻ പച്ചക്കറി, പഴങ്ങൾ തുടങ്ങിയവ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കി. കൂടാതെ കേരള ആഗ്രോയുടെ വിവിധ ഉൽപ്പന്നങ്ങൾ, കല്ല്യാശ്ശേരി വെളിച്ചെണ്ണ, പുതിന തൈകൾ എന്നിവയും വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

