കണ്ണൂർ ∼ മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “സമഗ്രമാറ്റത്തിന് സമരസമർപ്പണം – ദർശൻ 2025” എന്ന മുദ്രാവാക്യത്തോടെ മണ്ഡലം തല ക്യാമ്പയിൻ പ്രോഗ്രാം നടത്തി.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീമതി ശ്രീജ മഠത്തിൽ നയിക്കുന്ന പരിപാടി സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് നാറാത്ത് മണ്ഡലം പ്രസിഡണ്ട് വിഷിജ സ്വാഗതവും, കണ്ണാടിപറമ്പ് മണ്ഡലം പ്രസിഡണ്ട് ഇന്ദിര കെ. അധ്യക്ഷതയും വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനീ രാമാനന്ദ്, ജില്ലാ വൈസ് പ്രസിഡണ്ട് ധനലക്ഷ്മി, ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ട് ഉഷ കുമാരി, ജില്ലാ ജനറൽ സെക്രട്ടറി ഉഷാകുമാരി, ജില്ലാ സെക്രട്ടറി ആശ പി.ടി. എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് നേതാക്കളായ കൂക്കിരി രാജേഷ്, മോഹനാംഗൻ (കണ്ണാടിപറമ്പ് മണ്ഡലം പ്രസിഡണ്ട്), ജയചന്ദ്രൻ മാസ്റ്റർ (നാറാത്ത് മണ്ഡലം പ്രസിഡണ്ട്), കെ. പ്രശാന്ത് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശൈലജ എ.വി. നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

