കണ്ണപുരം സ്ഫോടനം; പ്രത്യേക സംഘം അന്വേഷിക്കണം: ബഷീർ കണ്ണാടിപ്പറമ്പ്

Kannadiparamba online news

കണ്ണൂർ: കണ്ണപുരം കീഴറയിൽ നടന്ന സ്ഫോടനത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഉഗ്ര സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകരുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തത് ഗൗരവമായി കാണാൻ അധികാരികൾ തയ്യാറാവണം. പോലീസ് പറയുന്ന അനൂപ് മുകുന്ദൻ എന്ന അനൂപ് മാലികിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കണം. അനൂപ് ആർക്കൊക്കെ വേണ്ടിയാണോ സ്ഫോടന വസ്തുക്കൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത് എന്ന കാര്യങ്ങളിലൊക്കെ കൃത്യതവരുത്തേണ്ടതുണ്ട്. ഈ വീട് കേന്ദ്രീകരിച്ച് നടക്കുന്ന നിർമ്മാണവും വില്പനയും ഇത്രയും കാലം പോലീസ് അറിഞ്ഞില്ല എന്നത് പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെ പരാജയമാണ് സൂചിപ്പിക്കുന്നത്. പാലക്കാട്‌ ആർ എസ് എസ് കേന്ദ്രത്തിൽ നടന്ന സ്ഫോടന സാമഗ്രികൾക്കും ഇവിടെ പൊട്ടിത്തെറിച്ചതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്നും പോലീസ് പരിശോധന വിഷയമാക്കണമെന്നും ജില്ലയിലുടനീളം ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!