പുന്നമടയില്‍ ‘വീരനായി’ വീയപുരം; 2025 നെഹ്‌റു ട്രോഫി ജേതാവ്

Kannadiparamba online news

വീയപുരം ചുണ്ടന്‍ എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫി ജലോല്‍സവത്തിലെ രാജാക്കന്‍മാര്‍. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം നാല് മിനിറ്റ് 21 സെക്കന്‍ഡ് 084 മൈക്രോ സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ട്രോഫിയാണ് വീരു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വീയപുരം ചുണ്ടന്‍ തുഴഞ്ഞുജയിച്ചത്.

ഹീറ്റ്സ് ഫലങ്ങള്‍:

ആദ്യ ഹീറ്റ്സില്‍‌ കാരിച്ചാലായിരുന്നു ഒന്നാമതെത്തിയത് ( 4.30 മിനിട്ട്). രണ്ടാമത് വള്ളംകുളങ്ങര. നാല് ചുണ്ടന്‍ വള്ളങ്ങളാണ് മല്‍സരിച്ചത്. രണ്ടാം ഹീറ്റ്സില്‍ നടുവിലെ പറമ്പന്‍ ഒന്നാമതെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചെറുതനയെ പിന്നിലാക്കിയാണ് നടുവിലെ പറമ്പന്‍ ഒന്നാമതെത്തിയത്. ചെറുതന ഫിനിഷ് ചെയ്തത് 4.34 മിനിട്ടിലായിരുന്നു. മൂന്നാം ഹീറ്റ്സില്‍ മേല്‍പ്പാടനാണ് മുന്നിലെത്തിയത്. (4.22 മിനിട്ട്). തലവടി ചുണ്ടന്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ രണ്ടാമതായി. 4.23 മിനിട്ടിലാണ് തലവടി ചുണ്ടന്‍ ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സില്‍ നടുഭാഗം ഒന്നാമതെത്തി (4.20 മിനിട്ട്). ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നിരണം രണ്ടാമതെത്തി (4.21 മിനിട്ട്). അഞ്ചാം ഹീറ്റ്സില്‍ പായിപ്പാടനാണ് ഒന്നാമതെത്തി (4.26 മിനിട്ട്). തുടര്‍ന്ന് നടുഭാഗം, നിരണം, വീയപുരം, മേല്‍പ്പാടം എന്നിങ്ങനെ ഫൈനല്‍ ലൈനപ്പാകുകയായിരുന്നു.

പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു കൈയൊപ്പിട്ട ട്രോഫി സ്വന്തമാക്കാൻ 21 ചുണ്ടൻ വള്ളങ്ങളാണ് മല്‍സരിച്ചത്. ഇവയില്‍ നിന്നും ഫൈനലില്‍ മാറ്റുരച്ച 4 ചുണ്ടന്‍ വള്ളങ്ങളില്‍ നിന്നാണ് വീയപുരം ജലരാജാവിന്‍റെ കിരീടം ചൂടിയത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്യാനിരുന്നതെങ്കിലും അദ്ദേഹം എത്തില്ല. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവരടക്കമുള്ളവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!