മയ്യിൽ:
വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “സ്നേഹസ്പർശം” പരിപാടി സംഘടിപ്പിച്ചു. വായനശാല പരിധിയിലെ 80 വയസ്സിനു മുകളിലുള്ള 13 വനിതകളുടെയും, കിടപ്പിലായ 3 ഭിന്നശേഷിക്കാരുടെയും വീടുകളിൽ സന്ദർശിച്ച് ഓണക്കോടിയും മധുരവും വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം.വി. ഓമന ടി.പി. ജാനകി അമ്മയ്ക്ക് നൽകി നിർവഹിച്ചു. വി.സി. കമലാക്ഷി അധ്യക്ഷത വഹിച്ചു. ശ്രീജ. ടി.എൻ. സ്വാഗതവും കെ.വി. ഗീത നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

