കണ്ണാടിപ്പറമ്പ്:
മാലോട് മിനി മാസ് ലൈറ്റിന് മാസങ്ങൾക്കു മുൻപേ വൈദ്യുത കണക്ഷൻ ലഭിച്ചിട്ടും അത് പ്രവർത്തനക്ഷമമാക്കാതെ വച്ചതിനെതിരെ നടത്തിയ പ്രതിഷേധമാണ് റീത്തു വയ്ക്കൽ ചടങ്ങെന്ന് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. “പഞ്ചായത്ത് പ്രസിഡന്റിന്റെ അനാവശ്യ കാത്തിരിപ്പിനെതിരായ പ്രതിഷേധമാണ് ഇത്. വർഗീയത പരത്തി സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള സിപിഎം ശ്രമം ബോധമുള്ളവർ തള്ളിക്കളയും,” പ്രസ്താവനയിൽ ആരോപിച്ചു.
കോടികൾ മുടക്കി ആരംഭിച്ച പുല്ലൂപ്പി ടൂറിസം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിലൂടെ നികുതിപ്പണം ദുരുപയോഗം ചെയ്ത MLA, പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം മന്ത്രി എന്നിവരുടെ ഓഫീസുകളിലേക്കും അടുത്തിടെ റീത്തു വയ്ക്കുമെന്നും യോഗത്തിൽ അധ്യക്ഷൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

