കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓണനിലാവ് 2025 ആഘോഷിച്ചു . രാവിലെ പ്രധാന രമ്യാ രാജൻ കുട്ടികൾക്ക് ഓണാശംസകൾ നേർന്നു തുടർന്ന് കുട്ടികൾ തന്നെ കൊണ്ടു വന്ന നാടൻ പൂക്കളുപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും അധ്യാപികമാരും ചേർന്ന് മനോഹരമായ പൂക്കളമുണ്ടാക്കി. മാവേലി യുടെ വേഷത്തിൽ എത്തിയ നാലാം ക്ലാസ് വിദ്യാർത്ഥി തൃഷാൽ ഹരി കുട്ടികൾക്ക് ഓണാശംസകൾ നേർന്നു. ആദ്യമായി മാവേലിയെ കണ്ട ആശ്ചര്യത്തിൽ കുട്ടികളും മാവേലിയും ഓണാഘോഷത്തിന് മിഴിവേകി. തുടർന്ന് നടന്ന സമൂഹ ഓണ സദ്യയിൽ കുട്ടികളും നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പ്രദേശ വാസികളും പങ്കാളികളായി.
സാമ്പാർ, അവീൽ ,കൂട്ടുകറി, ഓലൻ , വറവ്,പപ്പടം,പച്ചടി, ബീറ്റ്റൂട്ട് പച്ചടി, പുളി ഇഞ്ചി, സേമ്യ പായസം, പഴം ഉപ്പേരി ,അച്ചാർ തുടങ്ങി ഓണസദ്യ വിഭവങ്ങളിൽ ഭൂരിഭാഗവും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നതായിരുന്നു. അതു കൊണ്ടുതന്നെ സേമ്യ പായസമുൾപ്പെടെയുള്ള ഓണ സദ്യ ഗംഭീരമായി
ഓണപ്പാട്ടുകൾക്കും ,വള്ളം കളിപ്പാട്ടുകൾക്കും ഒപ്പനപ്പാട്ടുകൾക്കും കുട്ടികൾ നൃത്തം ചവിട്ടി. തുടർന്ന് നടന്ന രക്ഷിതാക്കളുടെ കലാ കായിക പരിപാടിയിൽ ഭൂരി ഭാഗം രക്ഷിതാക്കളും പങ്കാളികളായി.
പരിപാടികൾക്ക് പ്രധാന അധ്യാപിക രമ്യാ രാജൻ, വാർഡ് മെമ്പർ കാണിചന്ദ്രൻ , പി.ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം ,പി ടി.എ. വൈ.പ്രസിഡന്റ് അനൂപ് കാമ്പ്രത്ത്, മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് സ്കൂൾ അധ്യാപികമരായ , കെ.വി നിഷ, ജിഷ്ണു മാസ്റ്റർ നസീമ ബീന, ഹസീന, , പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.



വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

