കണ്ണൂർ: നിരോധിത ഉൽപ്പന്നങ്ങൾ ഓണക്കാല പരിശോധന കർശനമാക്കും
പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, നിരോധിത പേപ്പർ കപ്പുകൾ തുടങ്ങിയവ ഓണവിപണിയിൽ എത്തുന്നത് തടയാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധനകൾ ശക്തമാക്കും. ഓണത്തോടനുബന്ധിച്ച് താൽക്കാലികമായി പ്രവർത്തിക്കുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ സൂക്ഷിക്കാനുള്ള ബിന്നുകൾ നിർബന്ധമായും ഒരുക്കിയിരിക്കണം.അവയിൽ തരംതിരിച്ച് തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.യാതൊരു കാരണവശാലും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് കാരി ബാഗുകളോ മറ്റ് നിരോധിത ഉൽപ്പന്നങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല.ഇത്തരം നിരോധിത ഒറ്റത്തവണ ഉപയോഗവസ്തുക്കൾ ഉപയോഗിക്കുകയോ, സൂക്ഷിക്കുകയോ, കടത്തുകയോ ചെയ്യുന്നതായി കാണുന്ന പക്ഷം എത്ര കുറഞ്ഞ അളവിൽ ഉള്ളതായാലും പതിനായിരം രൂപ പിഴ ചുമത്തി ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നതാണ്.സ്റ്റേഷനറി ഉൽപ്പന്നങ്ങൾ ,ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ നിരോധി പ്ലാസ്റ്റിക് കവറുകൾ, 300 മില്ലി നിരോധിത വെള്ളക്കുപ്പികൾ ഉൾപ്പെടെയുള്ളവ കൂടി വിതരണം ചെയ്യുന്നതായി ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ചുമത്തി കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾക്ക് പകരം തുണി, കടലാസ് സഞ്ചികളോ വിപണിയിൽ ഇപ്പോൾ സുലഭമായ ബയോ ക്യാരി ബാഗുകളോ ഉപയോഗിക്കാവുന്നതാണ്.ഓണാഘോഷത്തോടനുബന്ധിച്ച് പൊതു ചടങ്ങുകളിൽ ഒറ്റത്തവണ ഉപയോഗപേപ്പർ കപ്പുകൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല.സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഹരിത പെരുമാറ്റച്ചട്ടത്തിന് വിപരീതമായി ബയോ കപ്പുകൾ, പ്ളാസ്റ്റിക്ക് പൂക്കൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗവസ്തുക്കൾ ഉപയോഗിക്കുന്ന പക്ഷം പിഴ ചുമത്തി നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ എൻഫോഴ്സ്മെന്റ്നോഡൽ ഓഫീസർ കെ എം സുനിൽകുമാർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

