നാറാത്ത്: മാലോട്ട് ജംഗ്ഷനിൽ നടന്ന മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സംബന്ധിച്ച് പ്രാദേശിക മുസ്ലീം ലീഗ് നടത്തിയ പ്രസ്ഥാവന തെറ്റിദ്ധാരണ പരത്തുകയും വസ്തുതകൾക്ക് വിരുദ്ധമായി പ്രചരിപ്പിക്കുകയും ചെയ്തതായി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ വ്യക്തമാക്കി.
പ്രസിഡന്റിന്റെ പ്രസ്താവനയിൽ പറയുന്നത്:
നാറാത്ത് ഗ്രാമപഞ്ചായത്തിൽ 21/08/2025 ൽ മാലോട്ട് ജംഗ്ഷനിൽ വെച്ച് നടന്ന മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എം.എൽ.എ ക്കെതിരെ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രാദേശിക മുസ്ലീം ലീഗ് കമ്മിറ്റി നടത്തിയ പ്രസ്ഥാവന തെറ്റിധാരണ പരത്തുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണ് എന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ
പ്രസ്തുത പരിപാടി നടത്തുന്നത് മാലോട്ട് അഞ്ചാം വാർഡ് ഉൾപ്പെടുന്ന സ്ഥലത്താണ് എന്നും അവിടെ എം.എൽ.എ യ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് റീത്ത് സമർപ്പിച്ച നടപടി അങ്ങേയറ്റം അപലപനീയവും പൈശാചികവുമാണ്. പ്രസ്തുത പരിപാടിയിൽ ഉദ്ഘാടന ചടങ്ങിൽ അവിടെ എത്തിച്ചേർന്ന മറ്റൊരു വാർഡിലെ ലീഗ് മെമ്പർ പുറത്ത് നിൽക്കുന്നത് കണ്ട എം.എൽ.എ യുടെ നിർദ്ദേശപ്രകാരമാണ് ആശംസ പറയുവാൻ വേണ്ടി ക്ഷണിക്കുന്നത്. തുടർന്ന് റീത്ത് വെച്ചതിനെ ന്യായീകരിച്ച് കൊണ്ട് മെമ്പർ സംസാരിക്കുകയും അപ്പോൾ തന്നെ കണ്ട് നിന്ന ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയും ശക്തമായ ബഹളത്തിലേക്ക് യോഗം മാറുന്ന സ്ഥിതിയും ഉണ്ടായി. ആ ഘട്ടത്തിൽ മെമ്പർ സംസാരിച്ച് കഴിഞ്ഞ് തിരിച്ചുവന്ന് കസേരയിൽ ഇരുന്നതിന് ശേഷം ഞാനാണ് ( പ്രസിഡണ്ട്) എം.എൽ.എ യ്ക്ക് മൈക്ക് നൽകുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിൽ റീത്ത് വെക്കുന്നത് ജനാധിപത്യ സമൂഹത്തിന് മോശമാണെന്നും ഒരു ജനപ്രതിനിധി അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല എന്നും ഇതിൻറെ പേരിൽ മറ്റൊരു പ്രശ്നങ്ങളും ഉണ്ടാവരുത് എന്നുമാണ് എംഎൽഎ ആ പ്രസംഗത്തിൽ അഭ്യർത്ഥിച്ചത്. ആ കാര്യം എല്ലാവരും കേൾക്കുകയും കാണുകയും ചെയ്തതാണ്. എന്നിട്ടാണ് മൈക്ക് തട്ടിപ്പറിച്ചു എന്നുള്ള വ്യാജ പ്രചരണം നടത്തുന്നത് എന്നും റീത്തുവെച്ച നടപടിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മാലോട്ടും കണ്ണാടിപറമ്പിലും ഉയർന്നുവന്ന ജനരോക്ഷത്തിൻ്റെ ജാള്യത മറച്ചുവെക്കാനാണ് എം.എൽ.എ മെമ്പറെ അപമാനിച്ചു എന്ന കള്ളത്തരം പ്രചരിപ്പിക്കുന്നത് എന്നും പ്രസ്താവനയിൽ പറഞ്ഞു
പ്രസ്തുത മെമ്പറെ യഥാർത്ഥത്തിൽ ക്ഷണിക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല എന്നും ജനാധിപത്യ മര്യാദ എന്നനിലയിലാണ് മെമ്പറെ ക്ഷണിക്കാൻ എം എൽ എ ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളെല്ലാം അവിടെ എത്തിച്ചേർന്ന ജനങ്ങൾക്കെല്ലാം അറിയുന്നതാണ്. എന്നിട്ടും ആ പരിപാടി നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന പ്രാദേശിക ലീഗ് നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവരെ കൂടി അവഹേളിക്കുന്നതാണ് ലീഗ് പ്രസ്ഥാവന. പ്രസിഡന്റ് കെ രമേശൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തത്: “ലീഗ് നേതൃത്വത്തിന്റെ അസത്യ പ്രചാരണം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്, പരിപാടിയിൽ പങ്കെടുത്തവരെ അവഹേളിക്കുന്നതും അശിഷ്ടമാണ്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും രേഖകളും ഞങ്ങൾക്കുണ്ട്.”
അതിനാൽ, അഴീക്കോടിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ, എം.എൽ.എയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തള്ളി, ലീഗ് ലീഗ് നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

