കിഴുത്തള്ളി ശ്രീവിലാസത്തിലെ ഗൗതമൻ – ഷമ ദമ്പതികളുടെ മകൾ ഡോ. ഗ്രീഷ്മ ഓൾ ഇന്ത്യ മെഡിക്കൽ പി.ജി എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി.
705 മാർക്ക് നേടിയ ഗ്രീഷ്മയ്ക്ക്, കെവലം രണ്ട് മാർക്കിനാണ് ഒന്നാം റാങ്ക് നഷ്ടമായത്. ഒന്നാം റാങ്ക് നേടിയ നോർത്ത് ഇന്ത്യയിലെ വിദ്യാർത്ഥിക്ക് 707 മാർക്കാണ് ലഭിച്ചത്. രണ്ടര ലക്ഷത്തോളം പരീക്ഷാർത്ഥികളാണ് ഈ വർഷം എൻട്രൻസ് പരീക്ഷയെഴുതിയത്.
വിജയാഘോഷത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഡോ. ഗ്രീഷ്മയ്ക്ക് മൊമെന്റോ നൽകി ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

