എല്ലാവർക്കും സുരക്ഷിതഭവനം – കോർപ്പറേഷൻ മുൻകൈഎടുക്കണം – സുധാകരൻഎം.പി.

Kannadiparamba online news

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ പെടുത്തി സ്വന്തമായി കിടപ്പാടമില്ലാതെ 90 പേർക്ക് വീട് വെക്കുന്നതിന് ധനസഹായ വിതരണത്തിന് ശേഷം നിലവിൽ വാസയോഗ്യ മല്ലാത്ത വീട് വാസയോഗ്യമാക്കുന്നതിന് 1 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനം കെ. സുധാകരൻ എം.പി. നിർവഹിച്ചു. ഈ തുക വീട് റിപ്പയർ ചെയ്യുന്നതിനാണ്. സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ഈ തുക അപര്യാപ്തമാണ് എന്ന് എല്ലാവർക്കുമറിയാം അതിനാൽ കോർപ്പറേഷൻ മുൻകൈ എടുത്ത് വിവിധ ഏജൻസികൾ, വ്യക്തികൾ എന്നിവരെ ചേർത്ത് ധനസഹായം വർദ്ധിക്കാൻ ശ്രമിക്കണമെന്നും ആയതിന് എല്ലാവിധ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഭവന പുനരുദ്ധാരണ പദ്ധതി ക്കായി 3 കോടിയോളം രൂപ ചിലവഴിച്ചിരുന്നു. ഈ വർഷം 400 ഗുണഭോക്താക്കൾക്ക് 1 ലക്ഷം വീതം 4 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കോർപ്പറേഷൻ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടെന്നും സർക്കാർ ആലോചിക്കും മുമ്പേ തന്നെ കാൻസർ രോഗ നിയന്ത്രണ പരിപാടി , ജോബ് ഫെയർ എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ മേയർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യുട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.ഷമീമ എം.പി. രാജേഷ്, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ , പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി.പി.കൃഷ്ണൻ മാസ്റ്റർ, യു.പി.എ പ്രൊജക്ട് ഓഫീസർ ജിതേഷ് ഖാൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!