കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് ബീഡിയും നിരോധിത പുകയില ഉല്പന്നങ്ങളും മൊബൈൽ ഫോണും കടത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ. പുതിയതെരു പനങ്കാവ് ശങ്കരൻ കടയ്ക്ക് സമീപത്തെ കെ. അക്ഷയ് (27) യെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജയിൽ കോമ്പൗണ്ടിൽ മതിൽക്കെട്ടിനകത്തേക്കാണ് ബീഡിയും മൊബൈൽ ഫോണും നിരോധിത പുകയില ഉല്പന്നങ്ങളും കടത്താൻ പ്രതികൾ ശ്രമിച്ചത്. ജയിൽ വാർഡൻ കണ്ടതിനെ തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ നിരോധിതസാധനങ്ങളുമായി ഒരാൾ പിടിയിലായി. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

