പിന്നോട്ടെടുത്ത ലോറി ഓട്ടോയിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

Kannadiparamba online news

പയ്യന്നൂര്‍: പിറകോട്ടെടുത്ത ലോറി ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ കോറോം ചാലക്കോട് കൂര്‍ക്കരയിലെ കെ. കുഞ്ഞികൃഷ്ണ (58)നാണ് പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നുരാവിലെ 7 മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ കേളോത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രക്കാരനുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. സിമന്റു കയറ്റി പോകുകയായിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോയിടിക്കുകയായിരുന്നു. എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുള്ളവരോട് വഴിചോദിക്കുന്നതിനായി ലോറിഡ്രൈവര്‍ ലോറി പിന്നോട്ടെടുക്കവേയാണ് പിന്നാലെ വരികയായിരുന്ന ഓട്ടോ ലോറിയിലിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ നാട്ടുകാരാണ് ആശു പത്രിയിലെത്തിച്ചത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!