കണ്ണൂർ: എസ്.കെ.എസ്.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഷിക റബീഅ് കോൺഫറൻസ് ഞായർ (ആഗസ്റ്റ് 24,) വൈകുന്നേരം 4 മണിക്ക് കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
സമസ്തയുടെ പ്രവർത്തനങ്ങൾക്ക് ദീർഘകാലം നേതൃത്വം നൽകിയ സയ്യിദ് ഹാശിം തങ്ങൾ, പി.കെ.പി ഉസ്താദ്, മാണിയൂർ ഉസ്താദ് എന്നിവരുടെ അനുസ്മരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ജില്ലയിലെ മുഴുവൻ സയ്യിദന്മാരും മുദരിസുമാരും പണ്ഡിതരും സമസ്ത പോഷക ഘടക നേതാക്കളും പങ്കെടുക്കും.
പരിപാടി കമ്പിൽ മൈതാനിപ്പള്ളി മഖാം സിയാറത്തോടെയാണ് ആരംഭിക്കുക. അസ്ർ നിസ്കാരാനന്തരം സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമർ കോയ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് അനുഗ്രഹപ്രഭാഷണം നടത്തും.
ജില്ലാ ക്യു.എം.പി സംഘടിപ്പിച്ച ഖുർആൻ മെസേജ് പ്രോഗ്രാമിലെ വിജയികൾക്കുള്ള അവാർഡുകൾ സമസ്ത മുശാവറ അംഗം കെ.കെ.പി അബ്ദുള്ള മുസ്ലിയാർ വിതരണം ചെയ്യും. സയ്യിദ് അലി ഹാശിം നദ്വി ബാഅലവി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. അൻവർ മുഹ്യുദ്ധീൻ ഹുദവി റബീഅ് പ്രഭാഷണം നടത്തും.
പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തിൽ മൻഖൂസ് മൗലിദ് പാരായണവും ബുർദ മജ്ലിസും നടക്കും. സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ കണ്ണന്തളി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
വാഹനങ്ങളുമായി വരുന്നവർ ആളുകളെ സ്കൂൾ ഗ്രൗണ്ടിന് സമീപം ഇറക്കി കമ്പിൽ മൈതാനിപ്പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
📍 പ്രധാന വിവരങ്ങൾ:
തീയതി: ആഗസ്റ്റ് 24, ഞായർ സമയം: വൈകുന്നേരം 4 മണി മുതൽ സ്ഥലം: കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

