1.150 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

Kannadiparamba online news

ഇരിട്ടി : വില്പനക്കായി എത്തിച്ച 1.150 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. വയത്തൂർ സ്വദേശി അശ്വിൻ കെ. ഷീജനെ (21) യാണ് ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.പി. വിപിനും സംഘവും അറസ്റ്റു ചെയ്തത്.

ഓണം സ്പെഷ്യൽ ഡ്രൈവി നോടനുബന്ധിച്ച്
ഉളിക്കലിൽ നടത്തിയ പരിശോധനയിലാണ് ക്രൂസ് എന്ന പേരിലറിയപ്പെടുന്ന വയത്തൂർ സ്വദേശി അശ്വിൻ കെ ഷീജനെ കഞ്ചാവു ശേഖരവുമായി പിടികൂടിയത്
ഉളിക്കൽ, വയത്തൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ സി.ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ് ,സി.വി. പ്രജിൽ, പി.വി. അഭിജിത്ത്, പി.പി. വിജിത എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!