പയ്യന്നൂര്‍: ഗ്യാസ് ഏജൻസി ജീവനക്കാരനായ സ്‌കൂട്ടര്‍ യാത്രികനെ ആക്രമിച്ച് 2,05,400രൂപ കവര്‍ന്ന കേസിൽ 99,000 രൂപകൂടി പോലീസ് കണ്ടെത്തി.അറസ്റ്റിലായ പ്രതി തളിപ്പറമ്പ മന്ന സ്വദേശി മൈനാകത്ത് ഹൗസിൽ മുഹമ്മദ് റുഫൈദിൻ്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.വീട്ടിൽ പണം സൂക്ഷിച്ച വിവരം യുവാവിൻ്റെ മാതാവാണ് പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചത്.തുടർന്ന് പോലീസ് പണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലാം പ്രതി തളിപ്പറമ്പ സ്വദേശി ജുനൈദിനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇക്കഴിഞ്ഞശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മൂന്നംഗസംഘം ആക്രമിച്ച് പണം കവർന്നതായി ഗ്യാസ് ഏജന്‍സി ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ.രാമകൃഷ്ണന്റെ (59) പരാതിയില്‍
പയ്യന്നൂർ പോലീസ് കേസെടുത്തത്. അന്വേഷണത്തിൽ
പട്ടുവം സ്വദേശി കൊവ്വൽ ഹൗസിൽ മുഹമ്മദ് അജ്മല്‍(23), തളിപ്പറമ്പ മന്നയിലെ മൈനാകത്ത് മുഹമ്മദ് റുഫൈദ് (21), മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ്വാന്‍(18) എന്നിവരെ കഴിഞ്ഞ ദിവസംപോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻ്റിൽ കഴിയുകയാണ്.
പോലീസ്
പിടികൂടിയ പ്രതികളുടെ കയ്യില്‍ മുപ്പത്തൊന്നായിരത്തോളം രൂപ മാത്രമാണു കണ്ടെത്തിയത്. ബാക്കിപണം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് 99,000 രൂപ കണ്ടെത്തിയത്.
കവര്‍ച്ചക്ക് ശേഷം മൂവരും പയ്യന്നൂരില്‍ കാത്തുനിന്നിരുന്ന നാലാം പ്രതി ജൂനൈദിനൊപ്പമാണ് സ്ഥലംവിട്ടത്. പിന്നീട് കണ്ണൂരിലെ ലോഡ്ജില്‍ തങ്ങിയ പ്രതികള്‍ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചയുമായി ബന്ധപ്പെട്ട് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചതായുള്ള വിവരം അറിഞ്ഞത്. നാടു വിടാനുള്ള തീരുമാനത്തോടെ വീണ്ടും കണ്ണൂരിലേക്കുള്ള യാത്രക്കിടെ പുതിയ തെരുവിൽ വെച്ചാണ് മൂന്നംഗ സംഘം പോലീസിന്റെ പിടിയിലായത്.കൂട്ടു പ്രതിക്കു വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

