ഫാറ്റി ലിവർ അത്ര നിസ്സാരക്കാരനല്ല ; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

Kannadiparamba online news

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവർ.അമിത വണ്ണം , അലസമായ ജീവിതശൈലി എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കുന്നു. രണ്ട് താരം ഫാറ്റി ലിവർ രോഗങ്ങളാണ് ഉള്ളത്. മദ്യപാനത്താൽ ഉണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (AFLD) നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും (NAFLD).മദ്യം ഉപയോഗിക്കാത്തവരിലോ അല്ലെങ്കിൽ വളരെ കുറച്ച് മാത്രം കഴിക്കുന്നവരിലോ കണ്ട് വരുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ഇവരിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും പിന്നീടിത് നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH ),സിറോസിസ്, കാൻസർ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

ഫാറ്റി ലിവർ തടയാൻ പാലിക്കേണ്ട ശീലങ്ങൾ
• പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറയ്ക്കുക: മധുര പലഹാരങ്ങളും പാനീയങ്ങളും അമിതമായി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകും.
• ആരോഗ്യകരമായ ഭക്ഷണം: പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നട്സ്, മത്സ്യം, വിത്തുകൾ, പ്രോട്ടീൻ എന്നിവ കൂടുതൽ ഉൾപ്പെടുത്തുക.
• വ്യായാമം: ഒരേ ഇരിപ്പിൽ ജോലി ചെയ്യുന്നത് ഒഴിവാക്കി ഇടയ്ക്കിടെ നടക്കുക, ദിവസേന വ്യായാമം ശീലമാക്കുക.
• കൊഴുപ്പ് കൂടിയ ഭക്ഷണം ഒഴിവാക്കുക: അധിക എണ്ണയും ഡീപ്പ് ഫ്രൈഡ് ഭക്ഷണവും ഒഴിവാക്കി, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യമുള്ള ഓയിലുകൾ ഉപയോഗിക്കുക.
• മദ്യപാനം, പുകവലി ഒഴിവാക്കുക: ഇവ കരളിനെ ബാധിച്ച് ഫാറ്റിലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് പോലുള്ള രോഗങ്ങൾക്കും കാരണമാകും.
• ഭാരം നിയന്ത്രിക്കുക: അമിത വണ്ണം കുറച്ചാൽ കരളിന്റെ പ്രവർത്തനം മെച്ചപ്പെടും, ഇൻസുലിൻ റെസിസ്റ്റൻസ് ഒഴിവാക്കാനും സഹായിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!