ചിങ്ങം ഒന്നും കർഷക ദിനവും ആചരിച്ച് പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ ഹരിതസേനാംഗങ്ങളുടെ നേതൃത്വത്തിൽ വിത്ത് നടീൽ, പച്ചക്കറി കൃഷിയുടെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹരിത സേനാംഗങ്ങളാണ് ചടങ്ങ് നിർവഹിച്ചത്.
പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ യു.കെ. ദിവാകരൻ മാസ്റ്റർ, സ്കൂൾ ട്രസ്റ്റ് മെമ്പർ കെ. ഗിരീന്ദ്രനാഥ്, മദർ പി.ടി.എ. പ്രസിഡണ്ട് എൻ. ദീഷ്ണ, എസ്.ആർ.ജി. കൺവീനർ പി.വി. സിന്ധു ടീച്ചർ, ഹരിതസേന കോർഡിനേറ്റർ പി. സജീവൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി എൻ.വി. പ്രജിത്ത് മാസ്റ്റർ, സ്കൂൾ ലീഡർ സായ്കൃഷ്ണ ജികേഷ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

