ബംഗളൂരുവിൽ കെട്ടിട തീപിടിത്തം: അഞ്ചുപേർക്ക് ദാരുണാന്ത്യം

Kannadiparamba online news

ബംഗളൂരു:

കെ.ആർ. മാർക്കറ്റിന് സമീപമുള്ള നാഗർത്ത്പേട്ടയിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ മദൻ സിങ് (38), ഭാര്യ സംഗീത (33), മക്കൾ മിതേഷ് (8), വിഹാൻ (5), സഹപ്രവർത്തകൻ സുരേഷ് കുമാർ (26) എന്നിവരാണ് മരിച്ചത്.

നാലുനില കെട്ടിടത്തിലെ താഴത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടാണ് തീ പടർന്നത്. മുകളിലെ നിലയിൽ താമസിച്ചിരുന്നവരെ രക്ഷിക്കാനായില്ല. അഗ്നിശമനസേന എത്തിയെങ്കിലും കനത്ത പുകയും തീയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

സംഭവസ്ഥലം സന്ദർശിച്ച ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു, തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!