പ്ലാസ്റ്റിക് കൊടി ഉപയോഗം നിരോധനം; ലംഘനത്തിന് പിഴ

Kannadiparamba online news

കണ്ണൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയപതാക നിർമാണം, വിൽപന, വിതരണം, പ്രദർശനം എന്നിവ നിയമവിരുദ്ധമാണെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

പരിസ്ഥിതിക്ക് ഹാനികരമായതിനാൽ കടലാസ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച പതാക മാത്രമേ അനുവദനീയമാവൂ. പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവ കണ്ടെത്തിയാൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും പഞ്ചായത്ത്, മുനിസിപ്പൽ വിജിലൻസ് സ്ക്വാഡും മുഖേന പതിനായിരം രൂപ വരെ പിഴ ചുമത്തി നിയമനടപടികൾ സ്വീകരിക്കും.

ദേശീയപതാകയോട് ആദരവ് പുലർത്തി മലിനീകരണമില്ലാത്ത രീതിയിൽ ആഘോഷങ്ങൾക്ക് എല്ലാവരും സഹകരിക്കണമെന്നും, പരിപാടിയോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗ പേപ്പർ ഗ്ലാസുകൾ ഒഴിവാക്കി ഹരിതചട്ടം പാലിക്കണമെന്നും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ നിർദ്ദേശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!