‘എം.പി ആയി വിലസാന്‍ തന്നെ തീരുമാനം’; എം.വി.ജയരാജന് സി.സദാനന്ദന്റെ മറുപടി

Kannadiparamba online news

കണ്ണൂരില്‍ പോര്‍വിളിയുമായി സിപിഎം നേതാക്കളും സി.സദാനന്ദന്‍ എം.പിയും. കമ്മ്യൂണിസ്റ്റുകാരെ ജയിലിൽ ആക്കി എംപിയായി വിലസാം എന്ന് കരുതേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ. കാല്‍വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ജയിലില്‍ പോയതിന് പിന്നാലെയാണ് പരാമാര്‍ശം. അക്രമം നടത്തിയതാണോ സദാനന്ദന്‍റെ യോഗ്യത എന്നും ജയരാജന്‍ ചോദിച്ചു.

തൊട്ടുപിന്നാലെ, എം.വി.ജയരാജന് സി.സദാനന്ദന്റെ മറുപടി എത്തി. എം.പിയായി വിലസുന്നത് തടയാന്‍ ജയരാജന്‍ മതിയാകില്ലെന്ന് ഫെയ്സ്ബുക് കുറിപ്പിട്ടു. തടയാന്‍ സഖാവിന്റെ സൈന്യം പോരാതെ വരും. കമ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതപീഠമെന്നും സദാനന്ദന്‍ എം.പി. കാൽ വെട്ടിയ കേസിൽ എട്ടു പേരെ ശിക്ഷിച്ചതിൽ, സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയ ഉരുവച്ചാലിൽ തന്നെ ബിജെപി സദാനന്ദന് മറ്റന്നാൾ സ്വീകരണം നല്‍കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!