തളിപ്പറമ്പ : കുറുമാത്തൂർ മുയ്യത്ത് തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി.സുനിലാണ് (53) മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 നായിരുന്നു അപകടം നടന്നത്. മുയ്യം യു.പി സ്‌ക്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങപറിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരരമായി പരിക്കേറ്റ തിന്നെ തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല. പരേതനായ ബാലന്‍-നളിനി ദമ്പതികളുടെമകനാണ്.ഭാര്യ: ഗീത,മക്കള്‍ അതുല്‍, അനന്യ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

