കണ്ണൂർ: ഡിസിസി പുന:സംഘടനയെ സംബന്ധിച്ച് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. നന്നായി പ്രവർത്തിച്ചവരെ മാറ്റരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകൾ ഭംഗിയായി നടക്കുന്നു. എല്ലാവർക്കുമുള്ള താൽപര്യങ്ങൾ പറയും. കെപിസിസി അധ്യക്ഷനെ ഡൽഹിയിൽ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്‌തു. മുഖാമുഖം എത്തുമ്പോൾ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരൻ ആരോപിച്ചു. ജോത്സ്യനെ കാണാൻ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. ജോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരൻ പരിഹസിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

