നാറാത്ത് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025: സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news

നാറാത്ത്: യുവാക്കളുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി നാറാത്ത് ഗ്രാമ പഞ്ചായത്ത്, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ന്റെ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി. ഗിരിജ, പഞ്ചായത്ത് അംഗങ്ങളായ എ. ശരത്, കെ.എം. മൈമൂനത്ത്, കെ.എൻ. അജിത, കെ.പി. ഷീബ, മുഹമ്മദലി ആറാംപീടിക, സി.ഡി.എസ് ചെയർപേഴ്സൺ കെ. ഷീജ, സി.ഡി.എസ് അംഗങ്ങൾ, വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

കേരളോത്സവം 2025 സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 1 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താൻ യോഗം തീരുമാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!